തിരുവനന്തപുരം: ജില്ലയില്‍ പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിന് സമീപം ഫോർട്ട് പൊലീസിന് നേരെയായിരുന്നു ഗുണ്ടകളുടെ ആക്രമണം. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസുകാരെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്.
പൊലീസ് ജീപ്പിന് നേരെ അക്രമികള്‍ വാഹനമോടിച്ചു കയറ്റി. ശേഷം വാഹനത്തിലുണ്ടായിരുന്ന ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആല്‍ത്തറ വിനീഷ് കൊലപാതകം, രഞ്ജിത് കൊലപാതകം എന്നീ കേസുകളിലെ പ്രതികളാണ് ഇവര്‍.
Read also: സംസ്ഥാനത്ത് തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; ഫിയോക്







































