സംസ്‌ഥാനത്ത് തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; ഫിയോക്

By Syndicated , Malabar News
theater in kerala
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഉടമകള്‍. ഇളവുകള്‍ ലഭിക്കാതെ പ്രദര്‍ശനം തുടങ്ങാനാകില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചത്. മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകള്‍ തിങ്കളാഴ്‌ച വീണ്ടും ചര്‍ച്ച നടത്തുമെന്നും അനുകൂല തീരുമാനം ഇല്ലെങ്കില്‍ പതിമൂന്നിന് മാസ്‌റ്റേഴ്സ് പ്രദര്‍ശിപ്പിക്കേണ്ടെന്നും ഫിയോക് പ്രസിഡണ്ട് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിലിം ചേംബര്‍ കഴിഞ്ഞ ദിവസം നിലപാട് വ്യക്‌തമാക്കിയിരുന്നു. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തീയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചത്. വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തീയേറ്ററുകള്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നു.

Read also: ഫ്‌ളൈഓവർ ഉൽഘാടനം അതിശയകരം; സർക്കാരിന്റെ അവകാശവാദം തള്ളി മുൻ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE