ഫ്‌ളൈഓവർ ഉൽഘാടനം അതിശയകരം; സർക്കാരിന്റെ അവകാശവാദം തള്ളി മുൻ മുഖ്യമന്ത്രി

By News Desk, Malabar News
oommen chandy against govt
Oommen Chandy
Ajwa Travels

കോട്ടയം: വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൊതുഗതാഗതത്തിന് തുറന്ന് കൊടുത്തതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ‌ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡിപിആർ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത ഫ്‌ളൈഓവറുകൾ അഞ്ച് വർഷമെടുത്താണ് ഇടതുസർക്കാർ പൂർത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.

അഞ്ച് വർഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങൾ ഉൽഘാടനം ചെയ്‌ത സംസ്‌ഥാനത്ത് കൊച്ചിയിലെ രണ്ട് ഫ്‌ളൈഓവറുകൾ ഭരണം തീരാറായപ്പോൾ ആഘോഷങ്ങളോടെ തുറന്നത് കണ്ടപ്പോൾ അതിശയം തോന്നിയെന്ന് മുൻ മുഖ്യമന്ത്രി പറയുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാലങ്ങൾ നിർമിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വർഷങ്ങളായി മുടങ്ങിക്കിടന്നത് ഉൾപ്പടെ 245 പാലങ്ങൾ ഈ കാലയളവിൽ യുഡിഎഫ് സർക്കാർ പൂർത്തിയാക്കി.

യുഡിഎഫ് സർക്കാർ തുടക്കമിട്ടതല്ലാതെ ഒരു ഫ്‌ളൈഓവറോ പാലമോ ഇടതുസർക്കാർ ഇതുവരെ നിർമിച്ചിട്ടില്ലെന്നും ഉമ്മൻ‌ചാണ്ടി വിമർശിച്ചു.

Also Read: കാത്തിരിപ്പിന് വിരാമം; കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE