‘പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തം, പൂർണമായി നിറവേറ്റും; ചാണ്ടി ഉമ്മൻ

പിതാവിന്റെ വിയോഗത്തിന് ശേഷമുള്ള വികാരം ജനങ്ങളിൽ ഉണ്ടെങ്കിലും രാഷ്‌ട്രീയ പോരാട്ടം കൂടിയാണ് പുതുപ്പള്ളിയിൽ നടക്കാൻ പോകുന്നതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

By Trainee Reporter, Malabar News
chandy oommen
Ajwa Travels

കോട്ടയം: പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും, പുതുപ്പള്ളിയിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ. പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെ വിയോഗത്തിന് ശേഷമുള്ള വികാരം ജനങ്ങളിൽ ഉണ്ടെങ്കിലും രാഷ്‌ട്രീയ പോരാട്ടം കൂടിയാണ് പുതുപ്പള്ളിയിൽ നടക്കാൻ പോകുന്നതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം തികഞ്ഞ ആത്‌മവിശ്വാസത്തിലാണ് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്കൊപ്പം തന്നെ രാഷ്‌ട്രീയവും ചർച്ചയാകുന്ന തിരഞ്ഞെടുപ്പാവും ഇതെന്നും ചാണ്ടി ഉമ്മൻ വ്യക്‌തമാക്കി. ‘വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. ചെയ്യാവുന്ന രീതിയിൽ ആ ഉത്തരവാദിത്തം പൂർണമായി നിർവഹിക്കും. പിതാവ് 53 വർഷകാലത്തോളം പുതുപ്പള്ളിയുടെ പ്രതിനിധിയായിരുന്നു. അതിനോട് ഉണർന്നു പ്രവൃത്തിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, വിഡി സതീശൻ, കെ സുധാകരൻ തുടങ്ങിയവരോട് ബഹുമാനം അർപ്പിക്കുന്നു’- ചാണ്ടി ഉമ്മൻ പറഞ്ഞു.

വികസന പ്രവർത്തനങ്ങളിൽ ഊന്നിയാകും പുതുപ്പള്ളിയിലെ പ്രവർത്തനം. സാധാരണക്കാരന്റെ ജീവിതത്തിൽ കൈത്താങ്ങായി നിൽക്കാൻ എന്നും ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിരുന്നു. അതെല്ലാം കോൺഗ്രസിന് പോസിറ്റീവായി തീരും. അപ്പ മരിച്ചതിന് ശേഷമുള്ള തിരഞ്ഞെടുപ്പാണിത്. ആ വികാരം ആളുകൾക്കുണ്ടാകും. രാഷ്‌ട്രീയമായ പോരാട്ടം കൂടിയാണ് പുതുപ്പള്ളിയിലേത്. എല്ലാ മേഖലയിലും പരാജയപ്പെട്ട ഇടതുപക്ഷ സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പ്- ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 17 ആണ്. സൂക്ഷ്‌മ പരിശോധന ഓഗസ്‌റ്റ് 18, നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്‌റ്റ് 21. വോട്ടെണ്ണൽ സെപ്‌റ്റംബർ എട്ടിനും നടക്കും.

യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട്‌റീച്ച് സെൽ ചെയർമാനാണ് ചാണ്ടി ഉമ്മൻ. കെപിസിസി അംഗമാണ്. ഡെൽഹി സെന്റ് സ്‌റ്റീഫൻസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ ചാണ്ടി ഉമ്മൻ, ഡെൽഹി സർവകലാശാലയിൽ നിന്നും നിയമ ബിരുദം നേടി. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.

Most Read| പാർട്ടി അച്ചടക്ക ലംഘനം; എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസ് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE