കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സി കാറ്റഗറിയിലെ ജില്ലകളിൽ തിയേറ്ററുകള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തിയേറ്റര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മാളുകള്‍ക്കും, ബാറുകള്‍ക്കും, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടും തിയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹരജിക്കാര്‍ പറയുന്നത്.
ഞായറാഴ്‌ച സിനിമാ തിയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവിനെതിരെയാണ് ഫിയോക് കോടതിയെ സമീപിച്ചത്. 50 ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ ആവശ്യം.
എന്നാൽ നിലവിലെ സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അടച്ചിട്ട എസി മുറിക്കുള്ളില്‍ രണ്ട് മണിക്കൂറിലധികം ഇരിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Read Also: രാഷ്‌ട്രീയക്കാർക്ക് എതിരായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി കോടതിയിൽ