റിയാദ്: വര്‍ഷങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് 41ആം ജിസിസി ഉച്ചകോടിയില്‍ അവസാനമായി. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്താവനയിലും ‘അല്‍ ഉല’ പ്രഖ്യാപനത്തിലും ഏകകണ്ഠമായി ഒപ്പുവെച്ചു.
ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന അല്‍ ഉല കരാറില്‍ ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവെച്ചു. ഈ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ഈജിപ്തും കരാറില്‍ ഒപ്പിട്ടു. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയാണ് കരാറില്‍ ഒപ്പുവെച്ചത്.
2017 ജൂണിലാണ് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെതിരെ കരവ്യോമകടല്‍ ഉപരോധം തുടങ്ങിയത്. ഗള്‍ഫ് മേഖലയില്‍ ഏറെ അസ്വാരസ്യങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഈ ഉപരോധം കാരണമായിരുന്നു. ജിസിസി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ചർച്ചകളുടെ ഫലമായി ഇന്നലെ രാത്രി തന്നെ സൗദി അതിര്‍ത്തിയായ അബൂ സംറ തുറന്നിരുന്നു. ബാരിക്കേഡുകള്‍ അടക്കം എടുത്തുമാറ്റിയിരുന്നു. തുടക്കം മുതലേ കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ വിജയത്തില്‍ എത്തിയിരിക്കുന്നത്.
National News: തിടുക്കപ്പെട്ട് അനുമതി നൽകി, വാക്സിൻ സ്വീകരിക്കില്ല; പ്രശാന്ത് ഭൂഷൺ







































