ജിസിസി ഉച്ചകോടി; ഖത്തര്‍ അമീര്‍ പങ്കെടുക്കും

By News Desk, Malabar News
gcc-summit-2021
Ajwa Travels

റിയാദ്: ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതായി വിവിധ ഗള്‍ഫ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നപ്രതീക്ഷയില്‍ ലോകം ഉറ്റുനോക്കുന്ന 41ആം ജിസിസി ഉച്ചകോടി ഇന്നു സൗദിയുടെ പൈതൃക കേന്ദ്രമായ അല്‍ഉലയിലാണ് ആരംഭിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിനെ ക്ഷണിച്ചിരുന്നു. സല്‍മാന്‍ രാജാവാണ് ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്നത്.

ബഹ്റൈന്‍, ഈജിപ്‌ത്‌ രാജ്യങ്ങളിലെ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്‌ഥരും സൗദിയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. യുഎഇയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്‌തും ഉച്ചകോടിയില്‍ പങ്കെടുക്കും.

Kerala News: പക്ഷിപ്പനി പ്രതിരോധം പുരോഗമിക്കുന്നു, നഷ്‌ടപരിഹാരം ഉറപ്പാക്കും; മന്ത്രി കെ രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE