ഹജ്‌ജ്; വിസാ വിതരണം ആരംഭിച്ച് സൗദി, ആദ്യ സംഘം 18ന് എത്തും

നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌ത്‌ പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്.

By Senior Reporter, Malabar News
Hajj
Re. Image (Photo Courtesy: Gulf News)
Ajwa Travels

മക്ക: ഹജ്‌ജിന് നാലുമാസം ശേഷിക്കെ സൗദി അറേബ്യ വിസാ വിതരണം ആരംഭിച്ചു. നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌ത്‌ പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്.

തീർഥാടകരുടെ യാത്രയും താമസവും കൂടുതൽ സുഗമമാക്കുകയും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്‌ക്കുകയും ഒപ്പം മികച്ച സേവനങ്ങൾ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ഹജ്‌ജ്, ഉംറ മന്ത്രാലയം വ്യക്‌തമാക്കി. ആദ്യ ഹജ്‌ജ് സംഘം 18ന് സൗദിയിൽ എത്തും.

വിദേശ തീർഥാടകർക്കുള്ള സേവന കരാറുകളെല്ലാം ഹജ്‌ജ്, ഉംറ മന്ത്രാലയം ഇതിനകം പൂർത്തിയാക്കിയിരുന്നു. ഇതുവരെ 7.5 തീർഥാടകർ ഹജ്‌ജിന് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. മക്കയിലെ താമസം സംബന്ധിച്ച കരാറുകൾ നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി പൂർത്തിയാക്കി.

ഉംറ വിസാ നിയന്ത്രണം

ഹജ്‌ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാർച്ച് 19ന് ഉംറ വിസാ വിതരണം താൽക്കാലികമായി നിർത്തിവയ്‌ക്കും. ഏപ്രിൽ രണ്ടിന് ശേഷം ഉംറ വിസക്കാരെ പ്രവേശിപ്പിക്കില്ല. ഏപ്രിൽ 18നകം രാജ്യത്ത് അവശേഷിക്കുന്ന ഉംറ തീർഥാടകർ രാജ്യം വിടാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹജ്‌ജിന് ശേഷമായിരിക്കും ഉംറ തീർഥാടനം പുനരാരംഭിക്കുക.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE