ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലമെന്ന് റിപ്പോര്‍ട്ട്. പോസ്‌റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 88ഓളം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 34 സീറ്റുകളില്‍ ടിആര്‍എസും 17ല്‍ എഐഎംഐഎമ്മും ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്.
ജിഎച്ച്എംസി പരിധിയില്‍ വരുന്ന 24 നിയമസഭ മണ്ഡലങ്ങളിലെ 150 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും തെലങ്കാന രാഷ്‍ട്ര സമിതി വിജയിച്ചിരുന്നു. ആകെ വോട്ടര്‍മാരില്‍ 46.55 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്‌തത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. ഇതേതുടര്‍ന്ന് ഫലങ്ങള്‍ വൈകുന്നേരമോ രാത്രിയിലോ മാത്രമേ പൂര്‍ണ്ണമാവൂ എന്നാണ് സൂചന.
Read also: ഹൈദരാബാദ് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്