ഇറാൻ-യുഎസ് സംഘർഷം; വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

ഇന്ത്യയും മിഡിൽ ഈസ്‌റ്റും തമ്മിലുള്ള വിമാന സർവീസുകളാണ് ഇന്ന് മുതൽ ഭാഗികമായി പുനരാരംഭിച്ചത്.

By Senior Reporter, Malabar News
India closes airports
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഇറാൻ-യുഎസ് സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നതോടെ, പശ്‌ചിമേഷ്യൻ മേഖലയിലെ വ്യോമാതിർത്തികളിൽ അനിശ്‌ചിതത്വം തുടരുന്നുണ്ടെങ്കിലും, ഇന്ത്യയും മിഡിൽ ഈസ്‌റ്റും തമ്മിലുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ഭാഗികമായി പുനരാരംഭിച്ചു.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക റിലീഫ് സർവീസുകളും ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ പ്രത്യേക നടപടികൾ ആരംഭിച്ചു.

ഇൻഡിഗോ: ഇന്ന് ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് പത്ത് പ്രത്യേക വിമാനങ്ങൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്‌. മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് ഇതിനകം അനുമതി ലഭിച്ചു.

ആകാശ എയർ: ഇന്നും നാളെയും മുംബൈ-ജിദ്ദ- മുംബൈ സെക്റ്ററിൽ പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചു.എന്നാൽ, അബുദാബി, ദോഹ കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് നാലുവരെ നിർത്തിവെച്ചിരിക്കുകയാണ്.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE