ന്യൂഡെൽഹി: ആശങ്കകൾ വർധിപ്പിച്ച് രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,69,60,172 ആയി. 2,767 പേർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,92,311 ആയി.
തുടർച്ചയായ നാലാം ദിവസമാണ് മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്. പുതുതായി റിപ്പോർട് ചെയ്യപ്പെട്ട കേസുകളിൽ 53 ശതമാനവും മഹാരാഷ്ട്ര ഉൾപ്പടെയുള്ള 5 സംസ്ഥാനങ്ങളിൽ നിന്നാണ്. ഏപ്രിൽ 15 മുതൽ രണ്ട് ലക്ഷത്തിലധികം പ്രതിദിന വർധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ 1,40,85,110 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുളളത്. ഇന്നലെ 2,17,113 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,85,110 ആയി. അതേസമയം, 14,09,16,417 പേർ രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചു.
Read also: താങ്ങാവുന്നതിലും അധികം കേസുകൾ; ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ അനിവാര്യമെന്ന് എയിംസ് മേധാവി






































