കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 3,49,691 പുതിയ രോഗികൾ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ആശങ്കകൾ വർധിപ്പിച്ച് രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,69,60,172 ആയി. 2,767 പേർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,92,311 ആയി.

തുടർച്ചയായ നാലാം ദിവസമാണ് മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്. പുതുതായി റിപ്പോർട് ചെയ്യപ്പെട്ട കേസുകളിൽ 53 ശതമാനവും മഹാരാഷ്‌ട്ര ഉൾപ്പടെയുള്ള 5 സംസ്‌ഥാനങ്ങളിൽ നിന്നാണ്. ഏപ്രിൽ 15 മുതൽ രണ്ട് ലക്ഷത്തിലധികം പ്രതിദിന വർധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ 1,40,85,110 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുളളത്. ഇന്നലെ 2,17,113 പേർ രോഗമുക്‌തി നേടി. ഇതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 1,40,85,110 ആയി.  അതേസമയം, 14,09,16,417 പേർ രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചു.

Read also: താങ്ങാവുന്നതിലും അധികം കേസുകൾ; ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ അനിവാര്യമെന്ന് എയിംസ് മേധാവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE