പാലാ: ജോസ് കെ മാണിയുടെ ‘ലൗ ജിഹാദ്’ പരാമർശം മണ്ടത്തരമെന്നും പാലായിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ. തനിക്കെതിരെ അപരനെ നിർത്തിയത് രാഷ്‌ട്രീയ പാപ്പരത്വമാണ്. കൊട്ടിക്കലാശം പരിമിതപ്പെടുത്തി ആ തുകക്ക് നിർധന കുടുംബത്തിന് വീട് വെച്ച് നൽകുമെന്നും കാപ്പൻ വ്യക്‌തമാക്കി.
പൊതുസമൂഹത്തിൽ ലൗ ജിഹാദ് സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ടെങ്കിൽ അവ ദൂരീകരിക്കണമെന്ന് നേരത്തെ ജോസ് കെ മാണി പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇടത് മുന്നണി നിലപാടിന് നേരെ വിപരീതമായ നിലപാട് ജോസ് കെ മാണി സ്വീകരിച്ചത് ഇടതുപക്ഷത്തെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു.
Read Also: ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ല; സന്ദീപ് നായരുടെ അഭിഭാഷക









































