ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ല; സന്ദീപ് നായരുടെ അഭിഭാഷക

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ താനോ സന്ദീപ് നായരോ സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പിവി വിജയം. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ പോലീസ് കേസെടുത്തതെന്ന വാദം തെറ്റാണെന്നും അഭിഭാഷക പറഞ്ഞു.

സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. തനിക്ക് ജാമ്യം നിഷേധിക്കാൻ ഇഡി അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് കോടതിയെ സമീപിച്ചത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല. ഡിജിപിക്ക് പരാതി നൽകണമെന്ന് സന്ദീപ് ആവശ്യപ്പെട്ടിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ പോലീസിന് കേസെടുക്കാൻ കഴിയുമെന്നും വിജയം ചോദിച്ചു.

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു. സന്ദീപിന്റെ അഭിഭാഷക ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ് എടുത്തത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്. ഇതിന് പിന്നാലെയാണ് സന്ദീപിന്റെ അഭിഭാഷകയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

Also Read:  രാഹുൽ ഗാന്ധിക്ക് എതിരെ അശ്‌ളീല പരാമർശവുമായി ജോയ്‌സ് ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE