രാഹുൽ ഗാന്ധിക്ക് എതിരെ അശ്‌ളീല പരാമർശവുമായി ജോയ്‌സ് ജോർജ്

By Staff Reporter, Malabar News
joice-george
Ajwa Travels

ഇടുക്കി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ അശ്ളീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. രാഹുലിനെ സ്‌ത്രീകൾ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞു. ‘പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ. പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ രാഹുൽ പഠിപ്പിക്കും’. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണെന്നും ജോയ്‌സ് പറഞ്ഞു.

ഉടുമ്പൻചോല മണ്ഡലത്തിലെ സ്‌ഥാനാർഥിയും മന്ത്രിയുമായ എംഎം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജോയ്‌സ്‌. തിങ്കളാഴ്‌ച ഇരട്ടയാറിൽ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം.

അതേസമയം അവനവന്റെ സ്വാഭാവമാണ് മറ്റുള്ളവർക്കെന്ന് ജോയ്‌സ് തെറ്റിദ്ധരിച്ചതാകുമെന്ന് ഡീൻ കുര്യാക്കോസ് എംപി ഇതിനോട് പ്രതികരിച്ചു. അശ്ളീല മനസിന്റെ ഉടമയായ ഒരു മ്ളേച്ഛനാണ് താൻ എന്നു കൂടി ജോയ്‌സ് തെളിയിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ ഈയൊരു പദപ്രയോഗത്തിലൂടെ വിമർശിക്കാൻ ജോയ്‌സിന് എന്താണ് യോഗ്യതയെന്നും ഡീൻ ആരാഞ്ഞു.

എംഎം മണി മുൻപും ഇതുപോലെയൊക്കെയുള്ള പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. എംഎം മണിയെ സുഖിപ്പിക്കലാണ് ജോയ്‌സ് ജോർജിന്റെ ഇടുക്കിയിലെ രാഷ്‌ട്രീയം. ജോയ്‌സ് ജോർജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Read Also: സർക്കാരിന്റെ ഈസ്‌റ്റർ-വിഷു കിറ്റ്, അരി വിതരണം ഇന്നുമുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE