സർക്കാരിന്റെ ഈസ്‌റ്റർ-വിഷു കിറ്റ്, അരി വിതരണം ഇന്നുമുതൽ

By Staff Reporter, Malabar News
food kit
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഈസ്‌റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്‌പെഷൽ അരി വിതരണമടക്കം ഇന്ന് തുടങ്ങുമെന്നാണ് അറിയിപ്പ്.

അരി വിതരണം നിർത്തിവെച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്‌തിരുന്നു. മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷൽ അരി വിതരണം ചെയ്യുന്നതായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നത്. ഇതോടെ സർക്കാർ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നടപടി സ്‌റ്റേ ചെയ്യുകയും ആയിരുന്നു. തുടർന്നാണ് ഇന്ന് മുതൽ വിതരണം തുടങ്ങാൻ തീരുമാനമായത്.

രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷൽ അരിയും നൽകി തുടങ്ങും. വിതരണത്തിനുള്ള കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്.

Read Also: രാജ്യത്തേക്ക് മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE