പദവിയുടെ അന്തസ് മറക്കരുത്; ശ്രീധരൻ പിള്ളയോട് ചെന്നിത്തല

By Syndicated , Malabar News
The governor must be prepared to correct the mistake; Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: പിഎസ് ശ്രീധരൻപിള്ള ബിജെപി സംസ്‌ഥാന പ്രസിഡണ്ടല്ല എന്ന കാര്യം ഓർമിക്കണമെന്ന് രമേശ് ചെന്നിത്തല. ഗവർണർ ആണെന്ന കാര്യം മറന്ന് പോകരുതെന്നും ചെന്നിത്തല പറഞ്ഞു. നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് പിഎസ് ശ്രീധരൻപിള്ള രംഗത്ത് വന്നതിനെ തുടർന്നാണ് ചെന്നിത്തലയുടെ പ്രതികരണം.

മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം അഭിപ്രായം പറയണമെന്നാണ് പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്. പാലാ ബിഷപ്പ് ഉന്നയിച്ചത് അവരുടെ ആശങ്കയാണെന്നും അതിൽ ദുരുദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

അതേസമയം നാർക്കോട്ടിക് ജിഹാദ് വിവാദ വിഷയം ഏറ്റെടുക്കാനാണ് ബിജെപി തീരുമാനം. പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ബിജെപിയുടെ ദേശീയ നേതാക്കളും, കേന്ദ്രമന്ത്രിമാരും സഭാനേതാക്കളെ സന്ദർശിക്കും. നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചക്ക് ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: തുടർച്ചയായ തീപിടുത്തം; മിഠായി തെരുവിൽ ഫയർ ഓഡിറ്റ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE