തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരായ പ്രതിപക്ഷ എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വെക്കാത്ത ശശി തരൂര്‍ എംപിയുടെ നിലപാട് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
സംസ്ഥാന സർക്കാരിന്റെ കെ-റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും കൃത്യമായ പഠനം നടത്താതെ ഉള്ള പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ തരൂർ ഒപ്പുവെച്ചിരുന്നില്ല.
പദ്ധതി സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്ന നിലപാടിനെ തുടർന്നാണ് തരൂർ നിവേദനത്തിൽ ഒപ്പു വെക്കാത്തത് എന്നാണ് റിപ്പോർട്. കെ-റെയില്‍ പദ്ധതി നടപ്പാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് എംപിമാർ നിവേദനം സമർപ്പിച്ചത്.
Read also: തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ താൽപര്യമില്ല; രാകേഷ് ടിക്കായത്ത്







































