കെ മുരളീധരൻ നേമത്ത്, തീരുമാനം ആത്‌മഹത്യാപരം; കെ സുരേന്ദ്രൻ

By Team Member, Malabar News
K Surendran against the Popular Front
Ajwa Travels

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ കെ മുരളീധരനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത് ആത്‍മഹത്യാ പരമായ നിലപാടാണെന്ന് വ്യക്‌തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മുരളീധരൻ നേരത്തെ തന്നെ സിപിഎമ്മുമായി ഒത്തുതീർപ്പിലെത്തിയ ആളാണെന്നും, നേമത്ത് മുരളീധരൻ മൽസരിക്കുന്നത് പിണറായി വിജയൻ വേണ്ടിയാണെന്നും സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു. ഒപ്പം തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിക്ക് ലഭിച്ച വോട്ടുകൾ പോലും ഇത്തവണ മുരളീധരന് ലഭിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം തന്നെ കോന്നിയിൽ ബിജെപിക്ക് ശക്‌തമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും, കോന്നിയിലെ ജനങ്ങൾക്കിടയിൽ ഇതിനോടകം തന്നെ സ്വീകാര്യത വർധിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി. കൂടാതെ നിലവിൽ എല്‍ഡിഎഫിന്റെ സ്‌ഥാനാര്‍ഥിക്കെതിരെയും യുഡിഎഫിന്റെ സ്‌ഥാനാര്‍ഥിക്കെതിരെയും അതാത് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒപ്പം തന്നെ മുരളീധരൻ നേമത്ത് മൽസരിക്കുന്നത് ജയിക്കാൻ വേണ്ടിയല്ലെന്നും, സിപിഎമ്മിനെ സഹായിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ വേണ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. നേരത്തെ തന്നെ സിപിഎമ്മുമായി ഒത്തുതീർപ്പിലായ മുരളീധരൻ പിണറായി വിജയനെ സഹായിക്കാൻ വേണ്ടിയാണ് ഇപ്പോൾ നേമത്ത് മൽസരിക്കുന്നതെന്നും, സിപിഎമ്മും കോൺഗ്രസും തമ്മിൽ നേമത്ത് ഇപ്പോൾ ധാരണയിലെത്തിയെന്നും കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു.

Read also : ഡിജിറ്റൽ കറൻസികളുടെ വിനിമയം പൂർണമായും നിരോധിക്കില്ല; നിർമല സീതാരാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE