കോട്ടയം: പാലായിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തി വന്‍വിജയം നേടിയ മാണി സി കാപ്പന്റെ വിജയാഹ്ളാദം ആരംഭിച്ചു. ചങ്കാണ് പാല എന്ന് എഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മാണി സി കാപ്പൻ വിജയം ആഘോഷിച്ചത്. നിലവില്‍ 11,246 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി കാപ്പനുള്ളത്.
പാലായില്‍ ജയം ഉറപ്പാണെന്ന് നേരത്തെ തന്നെ മാണി സി കാപ്പന്‍ വ്യക്‌തമാക്കിയിരുന്നു. 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലായില്‍ വിജയിക്കുമെന്നായിരുന്നു കാപ്പന്റെ പ്രഖ്യാപനം. പാലായില്‍ ഉറപ്പായും വിജയിക്കുമെന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു കാപ്പൻ ഇന്നലെ വിജയം സുനിശ്‌ചിതമാണ് എന്ന അഭിപ്രായം പങ്കുവച്ചത്.
Read Also: നേമത്ത് കുമ്മനത്തിന് തിരിച്ചടി; ഇടത് സ്‌ഥാനാർഥി വി ശിവൻകുട്ടി മുന്നിൽ






































