നേമത്ത് കുമ്മനത്തിന് തിരിച്ചടി; ഇടത് സ്‌ഥാനാർഥി വി ശിവൻകുട്ടി മുന്നിൽ

By Team Member, Malabar News

തിരുവനന്തപുരം : ലീഡ് നിലകൾ മാറി മറിയുമ്പോൾ സംസ്‌ഥാനം ഉറ്റുനോക്കിയ നേമം മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി കുമ്മനം രാജശേഖരനെ പിന്തള്ളി എൽഡിഎഫ് സ്‌ഥാനാർഥി വി ശിവൻകുട്ടി മുന്നിൽ. 1,876 വോട്ടുകളുടെ ലീഡോടെയാണ് ഇപ്പോൾ ശിവൻ കുട്ടി മുന്നിൽ തുടരുന്നത്.

ബിജെപി ഏറെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന മണ്ഡലമാണ് നേമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് അക്കൗണ്ട് തുറന്ന നേമം ഇത്തവണയും ബിജെപിക്ക് സ്വന്തമെന്ന് കരുതിയ സാഹചര്യത്തിലാണ് ഇടത് മുന്നണി സ്‌ഥാനാർഥി വി ശിവൻകുട്ടി മുന്നിലെത്തിയത്.

കോൺഗ്രസ് ഏറെ പ്രതീക്ഷയോടെയാണ് കെ മുരളീധരനെ നേമം മണ്ഡലത്തിൽ മൽസരിപ്പിച്ചത്. എന്നാൽ തുടക്കം മുതൽ തന്നെ കെ മുരളീധരൻ മൂന്നാം സ്‌ഥാനത്ത് തന്നെയാണ് തുടരുന്നത്.

Read also : താനൂരിൽ പികെ ഫിറോസ് പിന്നിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE