കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്‌ത് വിട്ടയച്ച കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ഒരുങ്ങുന്നു. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും മല്‍സരിക്കാന്‍ തയ്യാറായതായും കാരാട്ട് ഫൈസല്‍ പറഞ്ഞു. എന്നാല്‍ കാരാട്ട് ഫൈസലിന്റെ സ്‌ഥാനാര്‍ഥിത്വം ഇടത് ജില്ലാ നേതൃത്വം തള്ളി.
കൊടുവള്ളിയിലെ 15ആം ഡിവിഷനിലാണ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മല്‍സരിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് വേറെ സ്‌ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് നിര്‍ണായകമാണ്. എന്നാല്‍ കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു
Read also: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്; നടപടി പൂര്‍ത്തിയാക്കി മാത്രം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി






































