കൊയിലാണ്ടി: നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് സ്‌ഥലം ഏറ്റെടുപ്പ് നടത്താൻ പാടുള്ളുവെന്ന് ഹൈക്കോടതി. സ്‌ഥലം ഏറ്റെടുക്കുമ്പോൾ വീടും, കടകളും, ഭൂമിയും നഷ്‌ടപ്പെടുന്നവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പിവി വേണുഗോപാൽ, പി നാരായണൻ, ടി രാധ എന്നിവരാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്‌റ്റിസ് അനിൽ നരേന്ദ്രനാണ് കേസ് പരിഗണിച്ചത്. കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ സ്‌ഥലം ഏറ്റെടുപ്പ് നടപടികൾ നിർത്തിവെക്കണമെന്ന് പ്രതിരോധ സമിതി ആവശ്യപ്പെട്ടു.
കൊയിലാണ്ടി നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ദേശീയ പാത 766 വികസിപ്പിച്ച് ടൗണിനെ ബാധിക്കാത്ത നിലയിൽ ബൈപ്പാസ് പണിയാൻ തീരുമാനിച്ചത്.
നന്തി മുതൽ ചെങ്ങോട്ട്കാവ് വരെയാണ് ബൈപ്പാസിന്റെ ദൈർഘ്യം. അറുന്നൂറോളം പേർക്കാണ് ഏറ്റെടുക്കൽ നടപടികൾ കഴിയുമ്പോൾ ഭൂമി നഷ്‌ടപ്പെടുക. 45 മീറ്റർ വീതിയുള്ള റോഡിന് 12 കിലോമീറ്ററാണ് നീളം.
Read Also: വാക്‌സിന്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; സംസ്‌ഥാനത്ത് വിവരശേഖരണം തുടങ്ങി