വാക്‌സിന്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; സംസ്‌ഥാനത്ത് വിവരശേഖരണം തുടങ്ങി

By News Desk, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരശേഖരണം തുടങ്ങി. കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനായാണ് ശേഖരണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ആദ്യം നല്‍കാനാണ് തീരുമാനം. വാക്‌സിന്‍ ശേഖരിക്കാനും വിതരണത്തിനും ഉള്ള സൗകര്യങ്ങളുമൊരുങ്ങി.

ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്‌ഥാനം വാക്‌സിന്‍ വിതരണത്തിന് തയാറെടുക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇതിന് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സംസ്‌ഥാന നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഇതിനായി ഇനി ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം.

അതില്‍ ആരോഗ്യ വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും ഉദ്യോഗസ്‌ഥരെയും ഉള്‍പ്പെടുത്തണം. ഇവര്‍ക്കായിരിക്കും ഡാറ്റ ശേഖരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം. ഓരോ ആരോഗ്യ പ്രവര്‍ത്തകന്റേയും പേര്, വയസ്, ജനന തീയതി, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ അടക്കം വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. വാക്‌സിന്‍ നല്‍കിക്കഴിഞ്ഞാല്‍ ആരോഗ്യ പ്രവര്‍ത്തകന്റെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യും.

വാക്‌സിനെത്തിയാല്‍ അത് ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള സ്‌റ്റോറേജ് സംവിധാനങ്ങളും ഒരുക്കികഴിഞ്ഞു. സംസ്‌ഥാന തലത്തില്‍ സംഭരിക്കുന്ന വാക്‌സിന്‍ ജില്ലകളിലേക്ക് എത്തിക്കുന്നതിനുളള തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ ആവശ്യമുണ്ടെങ്കില്‍ സംസ്‌ഥാനത്തെ സഹായിക്കാന്‍ യുണൈറ്റഡ് നാഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം അംഗങ്ങളും തയാറാണ്.

Also Read: ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിരക്ക് ഏകീകരിക്കണം; സുപ്രീംകോടതിയില്‍ ഹരജി

അതേസമയം, വാക്‌സിന്‍ ലഭ്യമാകുന്ന അളവോ, എത്ര ഡിഗ്രി സെല്‍ഷ്യസിലാണ് അത് സൂക്ഷിക്കേണ്ടത് എന്നീ വിശദാംശങ്ങള്‍ ഈ ഘട്ടത്തില്‍ ലഭ്യമല്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ശേഷമുള്ള അടുത്ത ഘട്ടത്തില്‍ പ്രായമായവര്‍, മറ്റ് അസുഖങ്ങളുളളവര്‍ എന്നിവരെ പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE