കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. കരിപ്പൂർ സ്വദേശി അസ്കർ ബാബു, അമീർ എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
കേസില്‍ ഇന്നലെയും രണ്ട് പേര് പിടിയിലായിരുന്നു. കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി സ്വദേശി മുനവ്വർ എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെയും അറസ്റ്റ് ചെയ്തത്. കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നവരാണ് ഇവർ. കവർച്ചാ സംഘങ്ങളെ വിമാനത്താവളത്തിൽ സഹായിക്കുന്നത് ഇവരാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
Most Read: മുന്നറിയിപ്പില്ല; പോലീസ് പാലം അടച്ചു, ചേലേമ്പ്ര നിവാസികൾ ദുരിതത്തിൽ







































