മുന്നറിയിപ്പില്ല; പോലീസ് പാലം അടച്ചു, ചേലേമ്പ്ര നിവാസികൾ ദുരിതത്തിൽ

By Trainee Reporter, Malabar News
malappuram news
Chelembra Bridge
Ajwa Travels

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ചേലേമ്പ്ര-പുല്ലിക്കടവ് പാലം പോലീസ് അടച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതിന്റെ സാഹചര്യത്തിലാണ് ഫറോക്ക് പോലീസ് ഒരാഴ്‌ചയായി പാലം പൂട്ടിയിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയുമായി അതിരു പങ്കിടുന്ന പാലമാണിത്. പാലം അടച്ച് പൂട്ടിയതോടെ ചേലേമ്പ്ര പുല്ലിപ്പറമ്പ് എളന്നുമ്മൽ നിവാസികൾ ഏറെ ദുരിതത്തിലാണ്.

പാലം അടക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മുന്നറിയിപ്പും പോലീസ് നൽകിയിരുന്നില്ലെന്ന് പ്രദേശ വാസികൾ ആരോപിച്ചു. വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട് ജില്ലയിലെ ആശുപത്രികൾ, വൈദ്യുതി വകുപ്പ് ഓഫിസ് എന്നിവിടങ്ങളിലേക്ക് ഈ പാലത്തിലൂടെയാണ് ആളുകൾ പോകുന്നത്. എന്നാൽ പാലം അടച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും ഇല്ലാതായി.

പുല്ലിപ്പറമ്പ് പ്രദേശത്തെ വ്യാപാരികളാണ് ഇത് മൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത്. രാമനാട്ടുകരയിലേക്കും മറ്റും പോയി കച്ചവട സാധനങ്ങൾ വാങ്ങി ചരക്കുമായി ഈ പാലത്തിലൂടെയാണ് സ്‌ഥിരമായി വരുന്നത്. നിലവിൽ എന്ത് ചെയ്യണം എന്നറിയാതെ നട്ടം തിരിയുകയാണ് ഇവർ. കിലോമീറ്ററുകൾ ചുറ്റി തിരിഞ്ഞു പോകാനാണ് പോലീസ് പറയുന്നത്. ഇത് പ്രായോഗികമല്ലെന്നും, പാലം അടച്ചിടുന്നതിന് പകരം ബദൽ മാർഗം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Read Also: മോദി-ശരദ് പവാർ കൂടിക്കാഴ്‌ച അവസാനിച്ചു; രാഷ്‌ട്രീയം ചർച്ചയായില്ലെന്ന് പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE