കരുളായി: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് എന്നിവയുടെ വാരിക്കൽ യൂണിറ്റ് കമ്മിറ്റികളുടെ സംയുക്‌ത ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രതിഭകളായ വിദ്യാർഥികളെ ആദരിച്ചു.
ഗവ: എൽപി സ്‌കൂളിൽ നിന്ന് എൽഎസ്എസ് ജേതാക്കളായ കെപി ഫാത്വിമ റിഫ, ശമ്മാസ് എം, എംബിബിഎസ് പഠനത്തിന് അഡ്‌മിഷൻ കിട്ടിയ കെജെ പ്രൈസ്, സികെ അർച്ചന എന്നിവരെയാണ് ഉപഹാരം നൽകി അഭിനന്ദിച്ചത്.

മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ എംഎം സഖാഫി മുണ്ടേരി അധ്യക്ഷത വഹിച്ചു, കോവിഡ് മഹാമാരിയും തുടർന്നുള്ള പ്രതിസന്ധികളും സൃഷിടിച്ച പ്രതികൂല സാഹചര്യങ്ങളിലും കഠിനാധ്വാനത്തിലൂടെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഈ കർത്തവ്യ നിർവഹണമാണ് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി പ്രസ്‌ഥാന കുടുംബം ചെയ്യുന്നതെന്ന് ജമാൽ കരുളായി പറഞ്ഞു.

വാർഡ് മെമ്പർ കെപി നസീർ, എസ്‌വൈഎസ്‍ സോൺ ഫിനാൻസ് സെക്രട്ടറി ടിപി ജമാലുദ്ദീൻ, അഹമ്മദ് കുട്ടി ഹാജി, കോഴിശ്ശീരി ശൗക്കത്ത്, പി മുഹമ്മദ് എന്ന മുത്തു, കെപി ശിഹാബുദ്ധിൻ, എൻകെ അബ്‌ദുൽ റശീദ്, കെപി അഹമ്മദ് ദീനാർ, സിടി മുജ്‌തബ, ടി അബ്‌ദുൽ അസീസ്, ജോസ്, ഉസ്‌മാൻ ഫൈസി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Most Read: ‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു







































