കാസർഗോഡ്: സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കാസർഗോഡ് കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ 12 വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം. കോറത്തിക്കുണ്ട് കുഞ്ചാറിലാണ് അപകടം ഉണ്ടായത്. സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു മറിയുകയായിരുന്നു. കുട്ടികൾക്ക് നിസാര പരിക്കുകളാണ് ഉള്ളത്.
അതേസമയം, ആലപ്പുഴ കായംകുളത്ത് വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു. കൃഷ്‌ണപുരം മുക്കടയിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു തൃക്കന്നപ്പുഴ സ്വദേശി അബ്‌ദുൽ റഷീദ് (60), ഭഗവതി പടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പെരിങ്ങാല സ്വദേശി മിനി (50) എന്നിവരാണ് മരിച്ചത്.
Most Read| അദാനിക്ക് ആശ്വാസം; ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല