വാരണാസി: യുപിയിലെ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്‌ത കാശി വിശ്വനാഥ് ഇടനാഴിക്ക് അംഗീകാരം നല്‍കിയത് സമാജ്‌വാദി പാര്‍ട്ടിയുടെ കാലത്താണെന്ന് അഖിലേഷ് യാദവ്. ഇതിന്റെ രേഖാമൂലമുള്ള തെളിവ് തന്റെ കയ്യിലുണ്ടെന്നും അഖിലേഷ് പറഞ്ഞു. കാശി വിശ്വനാഥ് ഇടനാഴി പാസാക്കിയ ഏതെങ്കിലും മന്ത്രിസഭയുണ്ടെങ്കില്‍ അത് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് അഖിലേഷ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സമാജ്‍വാദി പാര്‍ട്ടി ഭരണത്തില്‍ പദ്ധതിക്ക് വേണ്ടി കോടികള്‍ അനുവദിച്ചെന്നും ഇടനാഴിയുടെ ആവശ്യത്തിനായി എസ്‌പി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയെന്നും അഖിലേഷ് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്‌ത് കൂട്ടുന്നതൊക്കെ മോദി സര്‍ക്കാരിന്റെ പരാജയം മറച്ചുപിടിക്കാന്‍ വേണ്ടിയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
399 കോടിയുടെ പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുപിയില്‍ ഉൽഘാടനം ചെയ്‌തത്. വാരണാസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ന് ഉച്ചയോയോടെ ആയിരുന്നു ഉൽഘാടനം ചെയ്‌തത്. മോദിയുടെ നിയോജക മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെയും, ഗംഗാ ഘട്ടിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ 23 കെട്ടിടങ്ങളുടെ ഉൽഘാടനമാണ് നടന്നത്.
Read Also: പ്രതിഷേധം ശക്‌തമായി; വിവാദ ഖണ്ഡിക പിൻവലിച്ച് സിബിഎസ്ഇ