പ്രതിഷേധം ശക്‌തമായി; വിവാദ ഖണ്ഡിക പിൻവലിച്ച് സിബിഎസ്ഇ

By Desk Reporter, Malabar News
Protests intensify; CBSE withdraws controversial paragraph
Ajwa Travels

ന്യൂഡെൽഹി: കടുത്ത സ്‌ത്രീ വിരുദ്ധത നിറഞ്ഞ, വിവാദമായ പത്താം ക്‌ളാസ് ഇംഗ്ളീഷ് ചോദ്യപേപ്പറിലെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് സിബിഎസ്ഇ. പാർലമെന്റിൽ ഉൾപ്പടെ വിഷയം പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ പിൻമാറ്റം.

ആ ചോദ്യത്തിന് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കും നൽകും. ചോദ്യപേപ്പറിലെ വിവാദ ഖണ്ഡിക ‘മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായല്ല’ തയ്യാറാക്കിയത് എന്നും അതിനോടൊപ്പമുള്ള ചോദ്യങ്ങളും ഖണ്ഡികയും ഒഴിവാക്കിയതായും സിബിഎസ്ഇ പ്രസ്‌താവനയിൽ അറിയിച്ചു.

ശനിയാഴ്‌ച നടത്തിയ ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്. സ്‌ത്രീ-പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് ഖണ്ഡികയിൽ പറയുന്നത്. സ്‌ത്രീ വിമോചനം കുട്ടികളുടെ മേലുള്ള രക്ഷിതാക്കളുടെ അധികാരം ഇല്ലാതാക്കി.

കുടുംബത്തിന്റെ അധികാരി എന്ന സ്‌ഥാനത്തു നിന്ന് പുരുഷനെ താഴെയിറക്കിയതിലൂടെ ഭാര്യയും അമ്മയും കുടുംബത്തിന്റെ അച്ചടക്കം ഇല്ലാതാക്കി. ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവളാകണം എന്ന കാഴ്‌ചപ്പാട് കുട്ടികൾക്കു മേൽ ഭാര്യക്ക് കൃത്യമായ അധികാരം ഉണ്ടാക്കാനായിരുന്നു. അച്ഛന്റെ അസാന്നിധ്യത്തിൽ പോലും ‘അച്ഛൻ അത് വിലക്കിയതാണ്’ എന്നു പറഞ്ഞ് കുട്ടികളെ നിയന്ത്രിക്കാൻ അന്ന് അമ്മമാർക്ക് കഴിഞ്ഞിരുന്നു.

ഭർത്താവിന്റെ അധികാരം അംഗീകരിക്കുന്നതിലൂടെ കുട്ടികളെ നിയന്ത്രിക്കാനും അവരിൽ അച്ചടക്കം ഉണ്ടാക്കാനും ഭാര്യമാർക്ക് സാധിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ സ്‌ത്രീ സ്വാതന്ത്ര്യവാദം ഉയർന്നതോടെ കുടുംബത്തിൽ അച്ചടക്കം ഇല്ലാതായി. അച്ഛന്റെ വാക്ക് വിശുദ്ധമാണെന്ന കാഴ്‌ചപ്പാട് ഇല്ലാതായി. സ്‌ത്രീ-പുരുഷ തുല്യത നടപ്പാക്കിയതിലൂടെ എല്ലാം താളം തെറ്റി’- എന്നിങ്ങനെയാണ് ചോദ്യപേപ്പറിൽ നൽകിയ ഖണ്ഡികയിൽ വിശദീകരിച്ചിരിക്കുന്നത്.

ചേദ്യപേപ്പറിൽ സെക്ഷൻ എയിലാണ് ഈ ഖണ്ഡിക നൽകിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ഒരു ചോദ്യമാകട്ടെ ഇങ്ങനെയാണ്; ‘ഇതിലെ എഴുത്തുകാരൻ എങ്ങനെയുള്ള ആളാണ് – 1) ഒരു മെയിൽ ഷോവനിസ്‌റ്റ് അല്ലെങ്കിൽ അഹങ്കാരി. 2) ജീവിതത്തെ ലഘുവായി സമീപിക്കുന്നയാൾ. 3) അസംതൃപ്‌തനായ ഭർത്താവ്. 4) കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവൻ. സിബിഎസ്‌സി ബോർഡിന്റെ ഉത്തരസൂചിക പ്രകാരം ജീവിതത്തെ ലഘുവായി സമീപിക്കുന്നയാൾ എന്നതാണ് ശരിയുത്തരം.

ഇന്ന് രാവിലെ, പാർലമെന്റിൽ വിവിധ പാർട്ടികൾ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു. ‘സ്‌ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും’ ആണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡിഎംകെ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ), നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), നാഷണൽ കോൺഫറൻസ് അംഗങ്ങൾ ലോക്‌സഭയിൽ വാക്കൗട്ട് നടത്തി.

വിവാദ ഖണ്ഡികയെയും ചോദ്യത്തെയും അപലപിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇതിൽ നരേന്ദ്ര മോദി സർക്കാർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. വിവാദ ചോദ്യം ഉടനടി പിൻവലിക്കണമെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും അവർ പറഞ്ഞു.

Most Read:  വിശ്വസുന്ദരിപട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE