അഴീക്കോട്: അഴീക്കോട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി പിന്നിൽ. എൽഡിഎഫ് സ്ഥാനാർഥി കെവി സുമേഷ് 3887 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. അഴീക്കോട്ട് കഴിഞ്ഞ തവണ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി ജയിച്ചിരുന്നത്.
ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാൻ എൽഡിഎഫ് ഇറക്കിയത് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും യുവ നേതാവുമായ കെവി സുമേഷിനെയാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായിരുന്ന സുമേഷിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്താനാകുമെന്ന എൽഡിഎഫിന്റെ പ്രതീക്ഷ ശരിവെക്കുന്നതാണ് പുറത്തു വരുന്ന ഫല സൂചനകൾ.
Also Read: മധ്യ കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് പോരാട്ടം







































