കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വൻ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. കാരശ്ശേരി പഞ്ചായത്തിലെ 12ആം വാർഡിൽപ്പെട്ട വലിയ പറമ്പ്-തോണ്ടയിൽ റോഡിൽ പഞ്ചായത്ത് റോഡിന് സമീപത്തായാണ് എട്ട് ബോക്സുകളിലായി ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഇതുവഴി പോയ പ്രദേശവാസിയാണ് വഴിയരികിൽ പെട്ടികൾ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുക ആയിരുന്നു. മുക്കം പോലീസ് എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയോടെ തന്നെ സ്ഥലത്ത് കൂടുതൽ പരിശോധന നടത്തുകയും സ്ഫോടക വസ്തുക്കൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
രണ്ടു പെട്ടികൾ പൊട്ടിയ നിലയിലും മറ്റുള്ളവ പൊട്ടിക്കാത്ത നിലയിലുമാണ് കാണപ്പെട്ടത്. സ്ഫോടക വസ്തു ശേഖരം ആരുടേതാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയിലാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. ഇവിടങ്ങളിലേക്ക് പാറ പൊട്ടിക്കാനായി എത്തിച്ചവയാണോ ഇതെന്നും സംശയമുണ്ട്.
Most Read| മദ്യവില കൂടും, ക്ഷേമപെൻഷനിൽ മാറ്റമില്ല; കേരളം തളരില്ലെന്ന് ധനമന്ത്രി







































