വടകര: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനായ കല്ലാമലയിൽ എൽഡിഎഫിന് വൻ വിജയം. വടകര ബ്ളോക്കിന് കീഴിലെ ഡിവിഷനാണ് കല്ലാമല. സിപിഐഎമ്മിലെ അഡ്വ. ആശിഷാണ് ഇവിടെ 1403 വോട്ടുകൾക്ക് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ആർഎംപിയുടെ സുഗതനാണ് തോറ്റത്.
ഈ ഡിവിഷനിൽ മുല്ലപ്പള്ളിയുടെ പിന്തുണയിൽ മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥി ജയകുമാറിനെ വിവിധ കേന്ദ്രങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതിനെ തുടർന്ന് വലിയ വിവാദങ്ങൾക്ക് സംഭവം വഴിവെച്ചിരുന്നു. മുല്ലപ്പള്ളിയുടെ ഡിവിഷനിൽ ആർഎംപിയുടെ സ്ഥാനാർഥി മൽസരിക്കുന്നതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മുല്ലപ്പള്ളിയുടെ ഗ്രാമപഞ്ചായത്ത് വാർഡിലും എൽഡിഎഫിനാണ് ജയം.
Read Also: ‘വൈറൽ സ്ഥാനാർഥി’ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു







































