പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നഗരസഭ നിര്‍മിച്ച ലൈഫ് ഭവന സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഉല്‍ഘാടനം ചെയ്‌തു. 400 ഭൂരഹിത കുടുംബങ്ങള്‍ക്കായി ഒരുക്കിയ ഭവന സമുച്ചയത്തില്‍ 200 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറി. ഉല്‍ഘാടനം മന്ത്രി എസി മൊയ്‌തീൻ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കുടുംബശ്രീ പിഎംസി സംരംഭക ഗ്രൂപ്പായ മാലാഖ സൊല്യൂഷന്‍സ് ഗുണഭോക്‌താക്കളുടെ പങ്കാളിത്തത്തോടെയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റർ എസ് ഹരികിഷോര്‍, നഗരസഭാ സെക്രട്ടറി എസ് അബ്‌ദുൾ സജീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
Read also: കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങള്‍ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍







































