ഡെൽഹി: കോൺഗ്രസിനോടുള്ള ധാരണ തുടരാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പൊതുനിലപാട്. അടവു നയമാകാമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ നിലപാട് തുടരാം. ബിജെപിക്കെതിരെ മതേതര പ്രാദേശിക ജനാധിപത്യ കക്ഷികളെ ഒന്നിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.
അതേസമയം മൃദുഹിന്ദുത്വ സമീപനം അടക്കമുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളെ ചൂണ്ടിക്കാട്ടി കേരളഘടകം സഹകരണത്തെ എതിർത്തു. എന്നാൽ ബിജെപിയുടെ വെല്ലുവിളിയെ നേരിടാന്‍ ഒന്നിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്. യോജിച്ച് പോകാവുന്ന എല്ലാ ജനാധിപത്യ മതേതര കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസുമായുള്ള ധാരണ തുടരാവുന്നതാണെന്നും കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പൊതുവില്‍ ചൂണ്ടിക്കാട്ടി.
ഹൈദരബാദ് പാർട്ടി കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ധാരണയാകമെന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചിരുന്നു. ഇത് തുടരണമെന്നാണ് പൊതു അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് പോകരുതെന്ന മുന്നറിയിപ്പും ചർച്ചയില്‍ ഉയർന്നു.
Read Also: പൊതുസ്ഥലങ്ങളിലെ മാന്യമല്ലാത്ത പെരുമാറ്റം; കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ







































