കണ്ണൂർ: കോൺഗ്രസുമായുള്ള സഖ്യത്തിന് ഉപാധികളുമായി സിപിഎം. സിപിഎം പാർട്ടി കോൺഗ്രസിൽ ബിജെപി ബദൽ രാഷ്‌ട്രീയം പ്രധാന ചർച്ചയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംവും മുതിർന്ന നേതാവുമായ എസ് രാമചന്ദ്രൻപിള്ള. മതനിരപേക്ഷ ചേരിയിൽ ഇടം വേണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്.
ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് എസ് രാമചന്ദ്രൻ പിള്ള നിലപാട് വ്യക്‌തമാക്കി. മതനിരപേക്ഷ സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇതിന് ആദ്യം നവ ഉദാരവൽക്കരണത്തെയും വർഗീയതയെയും തള്ളിപറയാൻ കോൺഗ്രസ് തയ്യാറാകണം.
കേന്ദ്ര സര്‍ക്കാരിനോടുളള സിപിഎം നിലപാടും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രത്തിലേത് ആര്‍എസ്എസ് നയിക്കുന്ന ഫാസിസ്‌റ്റ് സ്വഭാവമുളള സര്‍ക്കാരാണെന്നും എസ്ആർപി ചൂണ്ടിക്കാട്ടി. സിപിഎം ഇരുപത്തി മൂന്നാമത് പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ നാളെ തുടക്കമാവും. കേന്ദ്ര നേതാക്കളടക്കം 815 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
Read Also: സ്‌ത്രീധന സമ്പ്രദായത്തെ പിന്തുണച്ച് നഴ്‌സിങ് പുസ്‌തകം; വിമർശനം ശക്‌തം