പ്രവാചക നിന്ദ; അപലപിച്ച് മലേഷ്യയും, ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി

By Desk Reporter, Malabar News
blasphemy of the prophet; The Supreme Court stayed the arrest of Nupur Sharma
Ajwa Travels

ന്യൂഡെൽഹി: സസ്‌പെന്‍ഷനിലായ ബിജെപി വക്‌താവ്‌ നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പ്രസ്‌താവനയിൽ പ്രതിഷേധം അറിയിച്ച് മലേഷ്യയും. പ്രസ്‌താവനയെ അപലപിച്ച മലേഷ്യ, നൂപുർ ശർമക്ക് എതിരെ ബിജെപി സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്‌തു. ഇന്ത്യൻ ഹൈകമ്മീഷണറെ വിളിച്ചു വരുത്തി വിവാദ പരാമർശത്തിൽ രാജ്യത്തിന്റെ മൊത്തം അതൃപ്‌തി രേഖപ്പെടുത്തിയതായി മലേഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

“മുസ്‌ലിം സമുദായത്തിൽ രോഷം സൃഷ്‌ടിച്ച പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ പാർട്ടിയുടെ ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്‌ ചെയ്യാനുള്ള ഭരണകക്ഷിയുടെ തീരുമാനത്തെ മലേഷ്യ സ്വാഗതം ചെയ്യുന്നു,” പ്രസ്‌താവനയിൽ പറഞ്ഞു.

അതിനിടെ ബിജെപി വക്‌താവ്‌ നൂപുർ ശർമയുടെ നബി വിരുദ്ധ പരാമർശത്തിൽ അന്താരാഷ്‌ട്ര തലത്തിൽ വിമർശനവും പ്രതിഷേധവും ഉയരുകയും കേന്ദ്ര സർക്കാർ തന്നെ പ്രതിരോധത്തിൽ ആവുകയും ചെയ്‌തതിന്‌ പിന്നാലെ ടിവി ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് പാർട്ടി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബിജെപിയുടെ മീഡിയ സെൽ നിയോഗിക്കുന്ന അംഗീകൃത വക്‌താക്കളും പാനലിസ്‌റ്റുകളും മാത്രമേ ടിവി ചർച്ചകളിൽ പങ്കെടുക്കാവൂ എന്നതാണ് നിർദ്ദേശം.

ഏതെങ്കിലും മതത്തെയോ അതിന്റെ ചിഹ്‌നങ്ങളെയോ മത നേതാക്കളെയോ വിമർശിക്കുന്നതിനെതിരെ വക്‌താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂടേറിയ ചർച്ചകൾക്കിടെ സംയമനം വിടുന്നതിൽ നിന്ന് ബിജെപി പാനലിസ്‌റ്റുകളെ വിലക്കിയിട്ടുണ്ട്.

Most Read:  ആരോപണങ്ങൾ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗം; അടിസ്‌ഥാന രഹിതമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE