കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങൾക്കായുള്ള കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ റാലികൾ റദ്ദാക്കിയതായി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ മമതാ ബാനർജി അറിയിച്ചു. കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
മമത പങ്കെടുക്കുന്ന മറ്റു ജില്ലകളിലെ പ്രചാരണ റാലികൾക്ക് മാറ്റമുണ്ടാകില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കൊൽക്കത്തയിലെ തിരഞ്ഞെടുപ്പ് പരിപാടികളിൽ മമതാ ബാനർജി പങ്കെടുക്കില്ലെന്നും പ്രചാരണത്തിന്റെ അവസാന ദിവസമായ ഏപ്രിൽ 26ന് നടക്കുന്ന പരിപാടിയിൽ സൂചകാത്‌മകമായി മാത്രം അവർ പങ്കെടുക്കുമെന്നും തൃണമൂൽ എംപി ഡെറക് ഒബ്രിയാൻ അറിയിച്ചു.
Read also: കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്







































