കോവിഡ് കുറയുന്നു; പശ്‌ചിമ ബംഗാളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു

By Team Member, Malabar News
West Bengal Withdrew Covid Restrictions
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞതോടെ പശ്‌ചിമ ബംഗാളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതോടെ ഇനിമുതൽ രാത്രി കർഫ്യൂ, വാഹന നിയന്ത്രണങ്ങൾ എന്നിവ സംസ്‌ഥാനത്ത് ഉണ്ടാകില്ല. കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായത്.

അതേസമയം മാസ്‌ക് ധരിക്കുന്നതിൽ സംസ്‌ഥാനത്ത് ഇളവൊന്നും നൽകിയിട്ടില്ല. മാസ്‌ക് ധരിക്കുന്നത് തുടരണമെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ മഹാരാഷ്‌ട്രയിലും നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിരുന്നു. മാസ്‌ക് ധരിക്കുന്നതുൾപ്പടെയുള്ള നിയന്ത്രണങ്ങൾ മഹാരാഷ്‌ട്രയിൽ പിൻവലിച്ചിട്ടുണ്ട്.

വ്യക്‌തികളുടെ താൽപര്യം അനുസരിച്ച് മാസ്‌ക് ധരിച്ചാൽ മതിയെന്നും, ആൾക്കൂട്ട നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കിയിരുന്നു. ശനിയാഴ്‌ച മുതലാണ് മഹാരാഷ്‌ട്രയിൽ ഈ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.

Read also: ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ് 4,06 കോടി രൂപ; 2.532 കിലോഗ്രാം സ്വർണവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE