ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ് 4,06 കോടി രൂപ; 2.532 കിലോഗ്രാം സ്വർണവും

By Trainee Reporter, Malabar News
Guruvayoor-Temple
Ajwa Travels

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മാർച്ച് മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,06,69,969 രൂപ. ഇന്ന് വൈകിട്ട് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 2.532 കിലോഗ്രാം സ്വർണവും ലഭിച്ചിട്ടുണ്ട്. 8 കിലോ 670 ഗ്രാം വെള്ളിയും നിരോധിച്ച 1000 രൂപയുടെ 15 കറൻസിയും 500ന്റെ 82 കറൻസിയും ലഭിച്ചു.

കഴിഞ്ഞ മാസം ഭണ്ഡാര വരവായി 1,84,88,856 കോടി രൂപയായിരുന്നു ലഭിച്ചത്. ഒരു കിലോ 054 ഗ്രാം സ്വർണവും, കൂടാതെ 6 കിലോ 190 ഗ്രാം വെള്ളിയും ലഭിച്ചിരുന്നു. നിരോധിച്ച 1000 രൂപയുടെ 8 കറൻസിയും 500ന്റെ 15 കറൻസിയും ഫെബ്രുവരിയിൽ ലഭിച്ചിരുന്നു.

ജനുവരി മാസത്തെ ഭണ്ഡാര വരവ് 4.32 കോടി രൂപയായിരുന്നു. ഈ വർഷം മാർച്ച് മാസമാണ് ഏറ്റവും കൂടുതൽ ഭണ്ഡാര വരവ് ക്ഷേത്രത്തിൽ ലഭിച്ചത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖക്കാണ് ഇതിന്റെ ചുമതല.

Most Read: ചെയ്യേണ്ടത് സമയത്ത് ചെയ്യണം, അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE