കേന്ദ്രം ഓക്‌സിജൻ വഴിതിരിച്ച് വിടുന്നു; കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മമത

By Trainee Reporter, Malabar News
Mamata banarjee_Malabar news
Ajwa Travels

കൊൽക്കത്ത: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന് കൂടുതൽ ഓക്‌സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗാളിൽ ഓക്‌സിജൻ ആവശ്യകത വർധിക്കുന്നതിനിടെ കേന്ദ്രം മറ്റു സംസ്‌ഥാനങ്ങളിലേക്ക് ഓക്‌സിജൻ വിതരണം വഴിതിരിച്ച് വിടുകയാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മമത ആരോപിച്ചു.

കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി ബംഗാളിലെ മെഡിക്കൽ ഓക്‌സിജൻ ഉപയോഗം 550 മെട്രിക് ടണ്ണായി ഉയർന്നു. കൂടുതൽ ഓക്‌സിജൻ വേണമെന്ന കാര്യം നേരത്തെ തന്നെ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ ആവശ്യമായ ഓക്‌സിജൻ അനുവദിക്കുന്നതിന് പകരം സംസ്‌ഥാനത്തെ മൊത്തം ഓക്‌സിജൻ ഉൽപാദനത്തിൽ നിന്ന് മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകുന്ന ഓക്‌സിജൻ വിഹിതത്തിന്റെ അളവ് കേന്ദ്രം വർധിപ്പിക്കുകയാണ് ചെയ്‌തതെന്നും മമത കത്തിൽ ചൂണ്ടിക്കാണിച്ചു.

പ്രതിദിനം ബംഗാളിൽ 560 മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നുണ്ടെന്നും മമത കത്തിൽ ഓർമപ്പെടുത്തി. സംസ്‌ഥാനത്തിന് മതിയായ ഓക്‌സിജൻ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മമത പ്രധാനമന്ത്രിയോട്ആവശ്യപ്പെട്ടു.

Read also: കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍; തീരുമാനം അടുത്തയാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE