കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണുമരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. ചെന്നൈ സ്വദേശി ശരവണൻ ഗോപി എന്ന ആകാശ് (27) ആണ് മരിച്ചത്. മാഹിയിലുള്ള ബന്ധുക്കളെ കണ്ടതിന് ശേഷം മംഗലാപുരം-ചെന്നൈ മെയിലിൽ തിരികെ പോവുകയായിരുന്നു. ഇതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം.
സംഭവത്തിൽ റെയിൽവേ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തെളിവെടുപ്പിന് ശേഷമേ മറ്റു വകുപ്പുകൾ ചേർക്കുകയുള്ളൂ. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യാത്രക്കാരിൽ ഒരാൾ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രി 11.30 ഓടെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചത്. എസി കമ്പാർട്ട്മെന്റിലെ ഡോറിലിരുന്ന ആൾ സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ, ട്രെയിൻ എടുത്ത ഉടനെ ഇയാളെ കമ്പാർട്ട്മെന്റിൽ നിന്നും ആരോ തള്ളിയിട്ടതാണെന്നാണ് സംശയം.
Most Read| വലിയ അന്തർവാഹിനികൾ നിർമിക്കാൻ നാവികസേന; മനുഷ്യസാന്നിധ്യം വേണ്ട








































