വലിയ അന്തർവാഹിനികൾ നിർമിക്കാൻ നാവികസേന; മനുഷ്യസാന്നിധ്യം വേണ്ട

ശത്രുവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഇവ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.

By Trainee Reporter, Malabar News
indian navy
Ajwa Travels

ന്യൂഡെൽഹി: വലിയ അന്തർവാഹിനി കപ്പലുകൾ നിർമിക്കാൻ ഇന്ത്യൻ നാവികസേന. മനുഷ്യസാന്നിധ്യം വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് തീരപ്രദേശങ്ങളിലെ സമുദ്രശേഷി ശക്‌തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 100 ടൺ ഭാരമുള്ളതാണ് ഓരോ പുതിയ അന്തർവാഹിനികളും. ആയുധങ്ങൾ, നിരീക്ഷണ ഉപകരണങ്ങൾ എന്നിവയുൾപ്പടെയുള്ള ആധുനിക യുദ്ധസൗകര്യങ്ങളും ഇവയിൽ ഉണ്ടാകും.

ശത്രുവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഇവ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ. തീരപ്രദേശങ്ങളിൽ നിന്ന് വളരെ അകലെയുള്ള സമുദ്രങ്ങളിൽ ഇവ വിന്യസിക്കാനാണ് നാവികസേനയുടെ പദ്ധതി.

Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE