ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ; രക്ഷാപ്രവർത്തനം തുടരുന്നു

By Trainee Reporter, Malabar News
Drone attack on oil tanker;
Rep. Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പൽ ‘മാർലിൻ ലുവാണ്ട’യിൽ 22 ഇന്ത്യക്കാർ ഉള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. ഗൾഫ് ഓഫ് ഏദനിലുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിച്ചിരുന്നു. തീ അണയ്‌ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവികസേന എത്തിയിട്ടുണ്ട്.

വെള്ളിയാഴ്‌ച രാത്രിയായിരുന്നു കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. കപ്പലിന് തീപ്പിടിച്ചെന്ന വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പൽ രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തിയിരുന്നു. കപ്പലിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്‌ളാദേശ് സ്വദേശിയും ഉള്ളതായി നാവിക സേന അറിയിച്ചു. ഇവരെല്ലാം സുരക്ഷിതമാണെന്നാണ് വിവരം.

അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്ക് കപ്പലിന് നേരെയും ഹൂതികളുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഇസ്രയേൽ- പലസ്‌തീൻ പ്രശ്‌നങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ കപ്പലുകൾക്ക് നേരെ ഹൂതികളുടെ ആക്രമണം ഉണ്ടായത്.

Most Read| കേന്ദ്ര ഇടപെടൽ; ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE