കൊച്ചി: നവകേരള സദസിന്റെ ഭാഗമായി ആലുവ പോലീസ് പുറപ്പെടുവിച്ച വിചിത്ര ഉത്തരവ് വിവാദമാകുന്നു. നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം, സമ്മേളന വേദിക്കരികിൽ പാചകവാതകം ഉപയോഗിച്ച് പാചകം പാടില്ലെന്ന വിചിത്രമായ ഉത്തരവാണ് പോലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
സുരക്ഷാ കാരണങ്ങളാൽ ഭക്ഷണശാലയിൽ അന്നേ ദിവസം പാചകവാതകം ഉപയോഗിച്ച് പാചകം ചെയ്യാൻ പാടില്ലെന്നും, ഭക്ഷണം മറ്റു സ്ഥലങ്ങളിൽ നിന്നുണ്ടാക്കി കടയിൽ എത്തിച്ചു വിൽക്കണമെന്നുമാണ് ആലുവ പോലീസിന്റെ നിർദ്ദേശത്തിൽ പറയുന്നത്. ജീവനക്കാർ പോലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയൽ നിർദ്ദേശത്തിലുണ്ട്. ഡിസംബർ ഏഴിന് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമാണ് നവകേരള സദസ് നടക്കുന്നത്.
പരിപാടിയിൽ വൻജനപങ്കാളിത്തം ഉണ്ടാകും. പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കടയിൽ ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അനിവാര്യമാണ്. കടയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പരിശോധനക്ക് ശേഷം താൽക്കാലിക തിരിച്ചറിയൽ കാർഡ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് നൽകും. ഇതിനായി തൊഴിലാളികളുടെ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സ്റ്റേഷനിൽ എത്തിച്ചു തിരിച്ചറിയൽ കാർഡ് വാങ്ങണം.
തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. കൂടാതെ, അന്നേദിവസം സുരക്ഷാ കാരണങ്ങളാൽ പാചകവാതകം ഉപയോഗിച്ചുള്ള പാചകം ചെയ്ത് കടയിൽ എത്തിച്ചു വിൽക്കാമെന്നും പോലീസിന്റെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.
Most Read| വെടിനിർത്തൽ അവസാനിച്ചു; ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം