ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ താഹ ഫസല്‍ നല്കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. താഹക്കെതിരെയുള്ള തെളിവുകള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും.
കേസിലെ മറ്റൊരു പ്രതിയായ അലന്റെ ജാമ്യത്തിനെതിരെ ഹരജി നല്‍കുമെന്ന് എന്‍ഐഎ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അറിയിച്ചിരുന്നു. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും താഹാ ഫസലിനെയും, അലനെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും വിചാരണക്കോടതി ജാമ്യം നല്‍കിയെങ്കിലും ഹൈക്കോടതി താഹാ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.
Most Read: പെഗാസസ് ഫോൺ ചോർത്തൽ; എൻഎസ്ഒക്കെതിരെ അന്വേഷണം ആരംഭിച്ച് ഇസ്രയേല്‍






































