തിരുവനന്തപുരം: മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. ‘തീരുമാനം പാർട്ടിയുടേതാണ്, അത് പൂര്‍ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ല’ കെകെ ശൈലജ പറഞ്ഞു. ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണായക തീരുമാനം പുറത്തുവിട്ടത്.
എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. നാല് മന്ത്രിമാരുള്ള സിപിഐയും പുതുമുഖങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയത്.
Read Also: സിപിഐയുടെ മന്ത്രിമാരെയും തീരുമാനിച്ചു; മുഴുവൻ പുതുമുഖങ്ങൾ







































