ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായി രാജ്യമെമ്പാടും ഇന്ന് വാക്സിൻ കുത്തിവെപ്പ് ആരംഭിക്കുമ്പോൾ 18 വയസിന് താഴെയുള്ളവർക്ക് കുത്തിവെപ്പ് തൽക്കാലം നൽകേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ കോവാക്സിൻ കുത്തിവെപ്പ് നടത്താൻ ഡിജിസിഐ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ വിശദ പഠനങ്ങൾക്ക് ശേഷം കുത്തിവെപ്പിനായുള്ള നിർദേശങ്ങൾ പുതുക്കിയതായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) അറിയിച്ചു.
പുതിയ നിർദേശം അനുസരിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകൾ 18 വയസിന് താഴെയുള്ളവരിൽ ഉപയോഗിക്കില്ല.
Read also: വാക്സിന് കുത്തിവെപ്പിന് ഇന്ന് തുടക്കം; രാജ്യത്തുടനീളം ഇന്ന് 3 ലക്ഷം പേരില്‍ കുത്തിവെപ്പ്







































