വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്സിന്റെ പ്രാരംഭ വിതരണ നടപടികള്‍ ആരംഭിച്ച് ഫൈസര്‍. യുഎസിലെ ടെക്സാസ്, ന്യൂമെക്സികോ, ടെന്നിസി, റോഡ്ഐലന്‍ഡ് എന്നീ നാല് സംസ്ഥാനങ്ങളെയാണ് ഫൈസര്‍ വാക്സിന് വിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
യുഎസ് സര്‍ക്കാരുമായി 100 ദശലക്ഷം ഡോസുകളുടെ വിതരണ കരാറാണ് ഫൈസര്‍ ഉണ്ടാക്കിയിരിക്കുന്നത്. തങ്ങളുടെ വാക്സിന് വിതരണം യുഎസിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും അന്താരാഷ്ട്ര സര്‍ക്കാരുകള്‍ക്കും മാതൃകയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഫൈസര്‍ വാക്സിന് കോവിഡ് പ്രതിരോധത്തില്‍ 90 ശതമാനം കാര്യക്ഷമമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ വാക്സിന് മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കേണ്ടി വരിക എന്നുളളത് വെല്ലുവിളിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ പരീക്ഷണാത്മക കോവഡ് വാക്സിന് 94.5 ശതമാനം കാര്യക്ഷമമാണെന്ന പ്രഖ്യാപനവുമായി മൊഡേണ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. വര്‍ഷാവസനത്തോടെ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മൊഡേണ വ്യക്തമാക്കിയിരുന്നു.
ഏതായലും ഫൈസര്‍ വാക്സിന് ആളുകളില്‍ എത്രമാത്രം ഫലപ്രദമാകും എന്ന കാത്തിരിപ്പിലാണ് ലോകം.
Read Also: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി







































