ശ്രീനഗർ: ജമ്മു കശ്‌മീരിലെ കനചക് പ്രദേശത്ത് വെച്ച് സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു. ഏകദേശം അഞ്ച് കിലോഗ്രാം സ്‌ഫോടക വസ്‌തുക്കളാണ് ഡ്രോണിൽ ഉണ്ടായിരുന്നതെന്ന് ജമ്മു കശ്‌മീർ പോലീസ് പറഞ്ഞു.
ഐഇഡിയുമായി അതിര്‍ത്തികടന്ന് ഡ്രോണെത്തുന്നുവെന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് കശ്‌മീർ പോലീസ് ഡ്രോണ്‍ പിടിച്ചെടുക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാജ്യതലസ്‌ഥാനത്ത് ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.
ഇത് രണ്ടാം തവണയാണ് അതിര്‍ത്തികടന്ന് ഡ്രോണുകള്‍ എത്തുന്നതായി കണ്ടെത്തിയത്. ബുധനാഴ്‌ച കശ്‌മീരിലെ സത്വാരി പ്രദേശത്തുനിന്നും ഡ്രോണ്‍ പിടിച്ചെടുത്തിരുന്നു.
Most Read: ജന്തർ മന്തറിൽ സമരം തുടരുന്നു; മീനാക്ഷി ലേഖിയുടെ പ്രസ്‌താവനക്ക് എതിരെയും കർഷക പ്രതിഷേധം